08:53pm 26 November 2026
NEWS
കൊലവിളി പ്രസംഗം: ടി.ഐ. മധുസൂദനനെതിരായ പരാതിയിൽകേസെടുക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രി; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ
26/11/2026  06:36 PM IST
nila
കൊലവിളി പ്രസംഗം: ടി.ഐ. മധുസൂദനനെതിരായ പരാതിയിൽകേസെടുക്കാൻ നിർദേശം നൽകി ആഭ്യന്തര മന്ത്രി; മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

 

കണ്ണൂർ: സിപിഎം നേതാവ് ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെതിരെ പരാതിയുമായി പയ്യന്നൂരിൽ കൊല്ലപ്പെട്ട കെഎസ്‌യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാൽ. ആഭ്യന്തര മന്ത്രിക്കാണ് അജിത് ലാൽ പരാതി നൽകിയത്. മധുസൂദനന്റെ പ്രസംഗം പൊതുസമാധാനത്തിന് ഭീഷണിയുയർത്തുന്നതാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

പരാതിയിൽ നടപടി സ്വീകരിക്കാൻ ആഭ്യന്തര മന്ത്രി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുമെന്നാണ് വിവരം.

അതിനിടെ, മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസംഗത്തിനെതിരെ ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ രക്തത്തിൽ കെട്ടിപ്പടുത്ത സർക്കാരാണിതെന്നും ആ ചോരയ്ക്ക് പകരം ചോദിക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി.

ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം രാഷ്ട്രീയ സംഘർഷത്തിന് വഴിവയ്ക്കുന്ന തരത്തിലുള്ളതാണെന്നാണ് പരാതിയിലെ ആരോപണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img